തു​ണി​സ​ഞ്ചി​ക​ള്‍ ത​യാ​റാ​ക്കി സെ​ന്‍റ് ജോ​സ​ഫ്‌​സി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ള്‍
Saturday, December 10, 2022 12:53 AM IST
ച​ങ്ങ​നാ​ശേ​രി: പ്ലാ​സ്റ്റി​ക് ര​ഹി​ത വി​ദ്യാ​ല​യം എ​ന്ന ല​ക്ഷ്യ​വു​മാ​യി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ ഗൈ​ഡിം​ഗ് വി​ദ്യാ​ര്‍ഥി​നി​ക​ളും എ​ന്‍എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സും പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ള്‍ക്ക് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന തു​ണി​സ​ഞ്ചി​ക​ള്‍ നി​ര്‍മി​ച്ചു. ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ അ​ഞ്ച​പ്പ​ത്തി​ന് കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ 150 തു​ണി​സ​ഞ്ചി​ക​ള്‍ സം​ഭാ​വ​ന​യാ​യി ന​ല്‍കി.
പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ക്ലാ​രി​സ് സി​എം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ഞ്ച​പ്പ​ത്തി​ലെ ക​മ്മി​റ്റി​യം​ഗം മാ​ത്യു ജോ​സ​ഫി​നു തു​ണി​സ​ഞ്ചി​ക​ള്‍ കൈ​മാ​റി. ഗൈ​ഡ് ക്യാ​പ്റ്റ​ന്‍ ജി​ജി തോ​മ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടെ​സി​മോ​ള്‍ ജോ​സ​ഫ്, അ​ഞ്ച​പ്പം ഫി​നാ​ന്‍ഷ്യ​ല്‍ ക​ണ്‍ട്രോ​ള​ര്‍ ജോ​ജി മൂ​ലം​കു​ന്നം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.