പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ: സ്ക്രൈ​​​ബി​​​ന്‍റെ സേ​​​വ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
Friday, December 9, 2022 11:53 PM IST
കോ​​​ട്ട​​​യം: സെ​​​യി​​​ൽ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​സി​​​സ്റ്റ​​​ന്‍റ്/​​​ഓ​​​ഡി​​​റ്റ​​​ർ (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ - 309/18, 057/21, 315/19 ) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി 21ന് ​​​രാ​​​വി​​​ലെ 7.15 മു​​​ത​​​ൽ 9.15 വ​​​രെ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് സ്ക്രൈ​​​ബി​​​ന്‍റെ സേ​​​വ​​​ന​​​മാ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റ്, മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം പ​​​രീ​​​ക്ഷാ​​​തീ​​​യ​​​തി​​​ക്ക് ഏ​​​ഴു​​​ദി​​​വ​​​സം മു​​​ന്പ് ജി​​​ല്ലാ പി​​​എ​​​സ്‌​​​സി ഓ​​​ഫീ​​​സി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട​​​ത്.

ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്
ഇ​ന്നു പാ​ലാ​യി​ല്‍ തു​ട​ക്കം


പാ​ലാ: കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 47-ാമ​ത് ഓ​ള്‍ കേ​ര​ള അ​ണ്ട​ര്‍-19 സം​സ്ഥാ​ന ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ഇ​ന്ന് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. രാ​വി​ലെ എ​ട്ടി​ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, എം​പി​മാ​രാ​യ തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജോ​സ് കെ. ​മാ​ണി, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.