സൗജന്യ പിഎസ്‌സി കോച്ചിംഗ്: അപേക്ഷ ക്ഷണിച്ചു
Tuesday, December 6, 2022 10:48 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ 2023 ജ​നു​വ​രി മൂ​ന്നി​ന് തു​ട​ങ്ങു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി കോ​ച്ചിം​ഗ് ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. ര​ണ്ടു റെ​ഗു​ല​ര്‍ ബാ​ച്ചു​ക​ളും ഹോ​ളി​ഡേ ബാ​ച്ചും ഉ​ണ്ടാ​കും. കാ​ലാ​വ​ധി ആ​റു​മാ​സം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 20. അ​പേ​ക്ഷ​ക​ർ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍പ്പെ​ട്ട 18 വ​യ​സ് തി​ക​ഞ്ഞ​വ​രും എ​സ്എ​സ്എ​ല്‍സി യോ ​ഉ​യ​ര്‍ന്ന യോ​ഗ്യ​ത​യോ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം.
വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ള്‍ , ര​ണ്ടു പാ​സ്പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, എ​ന്നി​വ സ​ഹി​തം പ്രി​ന്‍സി​പ്പ​ൽ, സി​സി​എം​വൈ, നൈ​നാ​ര്‍ പ​ള്ളി ബി​ല്‍ഡിം​ഗ്‌, കാ​ഞ്ഞി​ര​പ്പ​ള്ളി പി ​ഒ -686507 എ​ന്ന വി​ലാ​സ​ത്തി​ലോ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. അ​പേ​ക്ഷ​ഫോം ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 6282156798, 9048345123, 9496223724, 04828-202069.