യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം സു​വ​ര്‍ണ​ജൂ​ബി​ലി പൂ​ര്‍വ​കാ​ല പ്ര​വ​ര്‍ത്ത​ക സം​ഗ​മം ന​ട​ത്തി
Sunday, December 4, 2022 1:37 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ സു​വ​ര്‍ണ​ജൂ​ബി​ലി വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ര്‍വ​കാ​ല പ്ര​വ​ര്‍ത്ത​ക സം​ഗ​മം ന​ട​ത്തി.
ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന സം​ഗ​മം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ർ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ല്‍ 300ലേ​റെ മു​ന്‍കാ​ല പ്ര​വ​ര്‍ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത് ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും സൗ​ഹൃ​ദ​ങ്ങ​ള്‍ പു​തു​ക്കു​ക​യും ചെ​യ്തു. ഡ​യ​റ​ക്ട​ര്‍മാ​രാ​യി​രു​ന്ന ഫാ. ​മാ​ത്യു ക​ല്ലു​ക​ളം, ഫാ. ​തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റം, ഫാ. ​ആ​ന്‍റ​ണി എ​ത്ത​ക്കാ​ട്ട്, ഫാ. ​സ​ന്തോ​ഷ് ത​ര്‍മ​ശേ​രി, ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ല്‍കി ആ​ദ​രി​ച്ചു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത എ​ഡി​റ്റ​ര്‍ മെ​ബി​ന്‍, കെ​സി​വൈ​എം സെ​ന​റ്റ് അം​ഗം ജോ​സ്‌​നാ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.