ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം: ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Sunday, December 4, 2022 1:37 AM IST
ച​ങ്ങ​നാ​ശേ​രി: ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല പെ​രു​ന്തു​രു​ത്തി വാ​ഴ​പ്പ​റ​മ്പി​ൽ എ​സ്. സു​ജി​ത്തി​നെ (36)യാ​ണു ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30നു ​ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ എ​സി റോ​ഡി​ൽ ര​ണ്ടാം പാ​ല​ത്തി​നു​സ​മീ​പം വീ​ട്ട​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യും വീ​ട്ട​മ്മ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്ന മ​ക​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. എ​സ്എ​ച്ച്ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ഡ്രൈ​വ​റെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.