തൃ​ക്കൊ​ടി​ത്താ​നം ഗ​വ​. സ്‌​കൂ​ളി​ന്‍റെ ജ​ന​ൽച്ചി​ല്ലു​ക​ള്‍ സാമൂഹിക വിരുദ്ധർ അ​ടി​ച്ചുത​ക​ര്‍​ത്തു
Monday, November 28, 2022 11:56 PM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: ഗ​​വ​. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ ജ​​നാ​​ല ചി​​ല്ലു​​ക​​ള്‍ സാ​​മൂ​​ഹ്യ​വി​​രു​ദ്ധ​ർ അ​​ടി​​ച്ചു ത​​ക​​ര്‍​ത്തു. ഹ​​യ​​ര്‍സെ​​ക്ക​​ന്‍​ഡ​​റി ബ്ലോ​​ക്കി​​നാ​​യി പു​​തി​​യ​​താ​​യി നി​​ര്‍​മി​​ച്ച കെ​​ട്ടി​​ട​​ത്തി​​ലെ താ​​ഴ​​ത്തെ നി​​ല​​യി​​ലു​​ള്ള 10 ജ​​ന​​ലു​ക​​ളു​​ടെ ചി​​ല്ലു​​ക​​ളാ​​ണ് സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​ർ ത​​ക​​ര്‍​ത്ത​​ത്.
സ്‌​​കൂ​​ളി​​ല്‍ സ്ഥാ​​പി​​ച്ചി​​രു​​ന്ന മൂ​​ന്ന് നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ള്‍ഒ​​രു മാ​​സം മു​​ന്‍​പ് സാ​​മൂ​​ഹ്യ​വി​​രു​​ദ്ധ സം​​ഘം മോ​​ഷ്ടി​​ച്ചി​​രു​​ന്നു. സ്‌​​കൂ​​ള്‍വി​​ടു​​ന്ന സ​​മ​​യ​​ത്തും സ​​ന്ധ്യാ​​സ​​മ​​യ​​ങ്ങ​​ളി​​ലും സ്‌​​കൂ​​ളി​​നു​​ള്ളി​​ലും പ​​രി​​സ​​ര​​ത്തും സാ​​മൂ​​ഹ്യ വി​​രു​​ദ്ധ സം​​ഘ​​ങ്ങ​​ളു​​ടെ​​യും ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​ടെ​​യും ശ​​ല്യം രൂ​​ക്ഷ​​മാ​​ണെ​​ന്ന് പ​​രി​​സ​​ര​വാ​​സി​​ക​​ള്‍ പ​​റ​​ഞ്ഞു. ഇ​​വ​​ര്‍ ത​​മ്മി​​ല്‍ നി​​ര​​ന്ത​​ര സം​​ഘ​​ര്‍​ഷ​​ങ്ങ​​ളും പ​​തി​​വാ​​ണ്.
തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​ന്‍റെ ഏ​​താ​​നും മീ​​റ്റ​​ര്‍​മാ​​ത്രം അ​​ക​​ലെ​​യു​​ള്ള സ്‌​​കൂ​​ളി​​ലാ​​ണ് അ​​ക്ര​​മി​​സം​​ഘ​​ങ്ങ​​ളു​​ടെ വി​​ള​​യാ​​ട്ടം നി​​ത്യ​​സം​​ഭ​​വ​​മാ​​കു​​ന്ന​​ത്.
സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ എ​​ട്ടു​​കോ​​ടി രൂ​​പ മു​​ട​​ക്കി പൊ​​തു​വി​​ദ്യാ​​ഭ്യാ​​സ സം​​ര​​ക്ഷ​​ണ യ​​ജ്ഞ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി നി​​ര്‍​മ്മി​​ച്ച ഹൈ​​ടെ​​ക്ക് സ്‌​​കൂ​​ളി​​നു​​ള്ളി​​ലാ​​ണ് സാ​​മൂ​​ഹ്യ​വി​​രു​​ദ്ധ സം​​ഘം നി​​ര​​ന്ത​​ര​​മാ​​യി ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​ത്. ഇ​​ത്ത​​രം സാ​​മൂ​​ഹ്യ​വി​​രു​​ദ്ധ സം​​ഘ​​ത്തെ ക​​ണ്ടെ​​ത്താ​​നും അ​​മ​​ര്‍​ച്ച ചെ​​യ്യാ​​നും പോ​​ലീ​​സ് അ​​ടി​​യ​​ന്തി​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് സ്‌​​കൂ​​ള്‍ പി​​ടി​​എ ക​​മ്മി​​റ്റി​​യും അ​​ധ്യാ​​പ​​ക​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടു.