അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍
Monday, November 28, 2022 10:31 PM IST
പാ​ലാ: അ​തി​ഥിത്തൊഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സു​ഹൃ​ത്താ​യ അ​സാം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സാം സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​ഹി​ര (28)യെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ത​ന്‍റെ സു​ഹൃ​ത്താ​യ തു​ല​ക​ന്ത നി​ര​ഞ്ജ​ന്‍ ബ​റു​വ​യെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.
ഇ​രു​വ​രും ഉ​ള്ള​നാ​ട് വ​ലി​യ​കാ​വും​പു​റം ഭാ​ഗ​ത്തു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​മ്പ​നി​യു​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍​വ​ച്ച് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും, കൃ​ഷ്ണ​ഹി​ര ക​ത്തി​കൊ​ണ്ട് ഇ​യാ​ളെ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
എ​സ്‌​ഐ എം.​ഡി. അ​ഭി​ലാ​ഷ്, എ​സ്‌​ഐ പി.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, എ​എ​സ്‌​ഐ ജേ​ക്ക​ബ്, സി​പി​മാ​രാ​യ സി. ​ര​ഞ്ജി​ത്ത്, ജ​സ്റ്റി​ന്‍, മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.