വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പതിനാറുകാ​ര​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ നാ​ട് കൈ​കോ​ര്‍​ക്കു​ന്നു
Monday, November 28, 2022 10:16 PM IST
കൂ​ട്ടി​ക്ക​ല്‍: ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി സൈ​ക്കി​ളി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ കാ​ര്‍ ഇ​ടി​ച്ചു അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കൊ​ക്ക​യാ​ര്‍ നാ​ര​കം​പു​ഴ ക​ട്ട​പ്ലാ​ക്ക​ല്‍ അ​യൂ​ബ്ഖാ​ന്‍റെ മ​ക​ന്‍ അ​ഷ്ഹ​ദ് അ​യ്യൂ​ബ്ഖാ‍(16)​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​ണ് നാ​ട് കൈ​കോ​ര്‍​ക്കു​ന്ന​ത്.
കു​റ്റി​പ്ലാ​ങ്ങാ​ട് ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഷ്ഹ​ദ്. ത​ല​യോ​ട്ടി പി​ള​രു​ക​യും കാ​ലു​ക​ളു​ടെ തു​ട​യെ​ല്ലു ത​ക​രു​ക​യും ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​ല്‍​ക്കു​ക​യും ചെ​യ്ത കു​ട്ടി പാ​ലാ മാ​ര്‍ സ്ലീവ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ത​ല​യ്ക്ക് ആ​ദ്യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ തു​ട​ര്‍ ചി​കി​ത്സ​യാ​ണ് വേ​ണ്ട​ത്. കാ​ലി​നും മ​റ്റും ശ​സ്ത്രി​ക്രി​യ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി 25 ല​ക്ഷ​ത്തോ​ളം രൂ​പ ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്.
എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​യ അ​യൂബ്ഖാ​നും കു​ടും​ബ​വും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. വാ​ട​ക​വീ​ട്ടി​ല്‍ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് ഇ​ത്ര​യും വ​ലി​യ ചി​കി​ത്സാച്ചെല​വ് താ​ങ്ങാ​നാ​വാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​ത്തെ സു​മ​ന​സു​ക​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍​ന്നു അ​ഷ്ഹ​ദ് ചി​കി​ത്സ സ​ഹാ​യ​സ​മി​തി രൂ​പീ​ക​രി​ച്ചു പ​ണ​സ​മാ​ഹ​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രി​യ മോ​ഹ​ന​ന്‍, പി.​എസ്. സ​ജി​മോ​ന്‍, സി​എ​സ്ഐ പ​ള്ളി വി​കാ​രി റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍, മ​ക്കാ​മ​സ്ജി​ദ് ഇ​മാം ഇ​ല്യാ​സ് മൗ​ല​വി, ജ​മ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും സ​ണ്ണി തു​രു​ത്തി​പ്പ​ള​ളി (ചെ​യ​ര്‍​മാ​ന്‍) കെ.​ഇ.​ഹ​ബീ​ബ് (ക​ണ്‍​വീ​ന​ര്‍) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 101 അം​ഗ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. ചെ​യ​ര്‍​മാ​ന്‍, ക​ണ്‍​വീ​ന​ര്‍ എ​ന്നി​വ​രു​ടെ പേ​രി​ല്‍ യൂ​ണി​യ​ന്‍​ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ക്ക​യാ​ര്‍ ശാ​ഖ​യി​ല്‍ സം​യു​ക്ത അ​ക്കൗ​ണ്ടും തു​റ​ന്നു.
എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും എ​ഡി​എ​സ് വി​വി​ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ണ സ​മാ​ഹ​ര​ണം ന​ട​ത്തും. അ​ക്കൗ​ണ്ട്ന​മ്പ​ർ: 447302010013284 ഐ​എ​ഫ്എ​സ്‌​സി: യു​ബി​ഐ എ​ന്‍ 0544736.