മി​ഷ​ന്‍ലീ​ഗ് കോ​ട്ട​യം അ​തി​രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന് മു​ട്ട​ത്ത്
Friday, October 7, 2022 1:43 AM IST
മു​ട്ടം: ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് കോ​ട്ട​യം അ​തി​രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും പ്രേ​ഷി​ത റാ​ലി മ​ത്സ​ര​വും ഇ​ന്ന് മു​ട്ടം സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ന​ട​ക്കും. രാ​വി​ലെ 9.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം ജൂ​ബി​ലി​പ​താ​ക ഉ​യ​ര്‍ത്തും. തു​ട​ര്‍ന്നു മു​ന്‍കാ​ല ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഷ​ന്താ​ള്‍ ജ്യോ​തി സ്‌​കൂ​ള്‍ മൈ​താ​ന​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്രേ​ഷി​ത റാ​ലി പി.​ജെ. ജോ​സ​ഫ് എം​എ​ല്‍എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ഷ​ന്‍ ലീ​ഗ് കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​സി​ഡന്‍റ് റി​ക്കി ജോ​സ​ഫ് കോ​ച്ചേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മി​ഷ​ന്‍ലി​ഗ് മു​ട്ടം ഇ​ട​വ​ക​യി​ല്‍ നി​ര്‍മി​ച്ചു ന​ല്‍കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ദാ​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ നി​ര്‍വ​ഹി​ക്കും. അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തി​റ​ക്കു​ന്ന ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം നി​ര്‍വ​ഹി​ക്കും.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, മി​ഷ​ന്‍ ലീ​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ടി​നേ​ഷ് പി​ണ​ര്‍ക്ക​യി​ല്‍, ഫാ. ​ജോ​സ​ഫ് അ​രീ​ച്ചി​റ, റ​വ.​ഡോ. ബി​നു കു​ന്ന​ത്ത്, സി​സ്റ്റ​ര്‍ ലി​സി ജോ​ണ്‍ മു​ട​ക്കോ​ടി​ല്‍, ഡേ​വി​സ് വ​ല്ലൂ​രാ​ന്‍, ബി​നോ​യി പ​ള്ളി​പ്പ​റ​മ്പി​ല്‍, സു​ജി പു​ല്ലു​കാ​ട്ട്, അ​രു​ണ്‍ പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍, ഷൈ​ജ ജോ​മോ​ന്‍, റെ​ജി ഗോ​പി, യു.​കെ. സ്റ്റീ​ഫ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.