ഡോ. ​എ.​ടി. ദേ​വ​സ്യാ​യ്ക്ക് അ​ന്ത്യാ​ഞ്‌​ജ​ലി
Saturday, October 1, 2022 11:11 PM IST
പാ​ലാ: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഥ​മ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എ.​ടി. ദേ​വ​സ്യാ​യു​ടെ സം​സ്‌​കാ​രം വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ന്ത്യാ​ളം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ല്‍ ന​ട​ത്തി. ഭ​വ​ന​ത്തി​ല്‍ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് സീ​റോ മ​ല​ബാ​ര്‍​സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലും പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശം ദേ​വാ​ല​യ​ത്തി​ല്‍ വാ​യി​ച്ചു. മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. രാ​ഷ്‌​ട്രീ​യ​സാ​മൂ​ഹ്യ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ഭ​വ​ന​ത്തി​ലും ദേ​വാ​ല​യ​ത്തി​ലും എ​ത്തി​യി​രു​ന്നു.
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, ജോ​സ് കെ. ​മാ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മാ​ണി സി. ​കാ​പ്പ​ന്‍, മോ​ന്‍​സ് ജോ​സ​ഫ്, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് എം​ഡി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, പി.​സി. ജോ​ര്‍​ജ്, വി.​ജെ. ജോ​സ​ഫ്, പി.​സി. ജോ​സ​ഫ്, ജോ​ര്‍​ജ് ജെ. ​മാ​ത്യു, ജോ​ണി നെ​ല്ലൂ​ര്‍, കെ.​സി. ജോ​സ​ഫ്, വ​ക്ക​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, പി.​സി. തോ​മ​സ്, ജോ​യി ഏ​ബ്രാ​ഹം, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ്, നി​യ​മ സ​ര്‍​വ​ക​ലാ​ശാ​ല വി​സി ഡോ. ​കെ.​സി. സ​ണ്ണി, മു​ന്‍ വി​സി​മാ​രാ​യ ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, എം​ജി ര​ജി​സ്ട്രാ​ര്‍ ഡോ. ​പ്ര​കാ​ശ് കു​മാ​ര്‍, ടോ​മി ക​ല്ലാ​നി, പി​എ​സ്‌​സി അം​ഗം ഡോ. ​സ്റ്റാ​നി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ജോ​സ്‌​മോ​ന്‍ മു​ണ്ട​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ന്ത്യാ​ഞ്‌​ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു.
സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം പാ​രി​ഷ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ വി​കാ​രി ഫാ. ​കു​ര്യ​ന്‍ ആ​നി​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​കെ.​സി. സ​ണ്ണി, ഡോ. ​സാ​ബു ഡി. ​മാ​ത്യു, പി.​സി. തോ​മ​സ്, രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, സാ​ജു അ​ല​ക്‌​സ്, ഡൊ​മി​നി​ക് തോ​മ​സ് എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ഷം​ഷാ​ബാ​ദ് രൂ​പ​ത നി​യു​ക്ത മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് ഭ​വ​ന​ത്തി​ലെ​ത്തി പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ ന​ട​ത്തി.