തു​ണ പ​ദ്ധ​തി ജി​ല്ല​യി​ലെ ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ക​രു​ത്തേ​കും: ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്
Saturday, October 1, 2022 11:06 PM IST
കാഞ്ഞിരപ്പള്ളി: തു​ണ പ​ദ്ധ​തി ജി​ല്ല​യി​ലെ ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രു​മെ​ന്ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്. അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്തെ അ​തി​ദാ​രി​ദ്ര്യം നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ നി​ര്‍​വാ​ഹ​ക​സ​മി​തി ന​ട​പ്പാ​ക്കു​ന്ന തു​ണ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ല്‍ 1071 പേ​രാ​ണ് അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റെ ജോ​ളി മ​ടു​ക്ക​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജെ​സി ഷാ​ജ​ന്‍, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​ങ്ക​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.