മയക്കുമരുന്നിനെതിരേ മതഭേദമന്യെ രംഗത്തു വരണം: മാർ കല്ലറങ്ങാട്ട്
Friday, September 30, 2022 11:46 PM IST
പാ​ലാ: മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ മ​ത​ഭേ​ദ​മന്യെ പൊ​തു​സ​മൂ​ഹം രം​ഗ​ത്തു വ​ര​ണ​മെ​ന്നു പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും സി​ന​ഡ​ല്‍ ക​മ്മീ​ഷ​ൻ ഫോ​ർ ഫാ​മി​ലി, ലെ​യ്റ്റി ആ​ൻ​ഡ് ലൈ​ഫ് ചെ​യ​ർ​മാ​നു​മാ​യ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. സീ​റോ മ​ല​ബാ​ർ സി​ന​ഡ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ ഫാ​മി​ലി, ലെ​യ്റ്റി ആ​ൻ​ഡ് ലൈ​ഫും പാ​ലാ രൂ​പ​താ ജാ​ഗ്ര​താ സ​മി​തി​യും ചേ​ർ​ന്നു പാ​ലാ​യി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ക​ലാ​ല​യ​ങ്ങ​ളി​ൽ പെ​രു​കിവ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ആ​ശ​ങ്കാ​ജ​ന​ക​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു. കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​ർ അ​വ​രു​ടെ ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​തും കു​റ്റ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അം​ബാ​സി​ഡ​റാ​യി കു​ട്ടി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം.

താ‌​ടി ക​ത്തു​ന്പോ​ൾ ബീ​ഡി ക​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന മ​ക്ക​ൾ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പോ​ലെ​യാ​ണ്. ഉ​ണ​ക്ക​പ്പു​ല്ലി​ൽ തീ​യി​ട്ട​ശേ​ഷം അ​യ്യോ തീ​പി​ടി​ച്ചേ എ​ന്നു വി​ല​പി​ച്ചി​ട്ടും കാ​ര്യ​മി​ല്ല. വാ​ളെ​ടു​ത്ത​ല്ല, വാ​ക്കാ​ൽ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ നേ​ർ​വ​ഴി​ക്കു ന​യി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. ജ​യ​രാ​ജ് ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്‍കി. അ​സ്വ​സ്ഥ​ത​ക​ളു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ഞ്ഞു​ങ്ങ​ള്‍ക്ക് സം​ര​ക്ഷ​ണ​വും മാ​ർ​ഗ നി​ര്‍ദേശ​വും ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്കു‌‌ മ​റ്റു തി​ന്മ​ക​ൾ​ക്കും അ​ടി​മ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ക​രാ​ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍ മ​ക്ക​ളെ സ്വ​ന്തം ശ​രീ​ര​ത്തോ​ട് ചേ​ർ​ത്ത് പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

പാ​ലാ രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ത​ട​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സി​ന​ഡ​ൽ ക​മ്മി​ൻ ഫോ​ർ ഫാ​മി​ലി, ലെ​യ്റ്റി ആ​ൻ​ഡ് ലൈ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ ജോ​ബി മൂ​ല​യി​ൽ, സി​ന​ഡ​ൽ ക​മ്മീഷ​ൻ ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ബെ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം, മോ​ൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ, മോ​ൺ. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ, അ​ല്‍മാ​യ ഫോ​റം ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ചി​റ്റി​ല​പ്പി​ള്ളി, പ്രോ ​ലൈ​ഫ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു ജോ​സ്, മാ​തൃ​വേ​ദി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​സി​ലി ത​ട്ടി​ൽ, ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, ഫാ.​ജോ​സ് കു​റ്റി​യാ​ങ്ക​ൽ, ഫാ. ​വി​ൻ​സ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.