സ്വ​കാ​ര്യ ക​മ്പി​നി​യു​ടെ കേ​ബി​ള്‍ കു​ഴി​യു​ടെ ഇ​രു​മ്പ് മൂ​ടി വാ​ഹ​ന​ങ്ങ​ള്‍ക്കു ഭീ​ഷണി
Thursday, September 29, 2022 12:54 AM IST
കോ​ത​ന​ല്ലൂ​ര്‍: കോ​ട്ട​യം - എ​റ​ണാ​കു​ളം റോ​ഡ​രി​കി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ കേ​ബി​ള്‍ കു​ഴി​യു​ടെ ഇ​രു​മ്പു​മൂ​ടി വാ​ഹ​ന​ങ്ങ​ള്‍ക്ക് അ​പ​ക​ട ഭീ​ഷണി​യാ​കു​ന്നു.

കോ​ത​ന​ല്ലൂ​രി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​നു സ​മീ​പ​ത്താ​യാ​ണ് അ​പ​ക​ട ഭീ​ഷി​ണി​യു​യ​ര്‍ത്തു​ന്ന കേ​ബി​ള്‍ കു​ഴി​യു​ടെ മൂ​ടി​യു​ള്ള​ത്. ക​ത്തി​പോ​ലെ മൂ​ര്‍ച്ച​യാ​യി​ട്ടാ​ണ് റോ​ഡ​രി​കി​ല്‍ ഇ​രു​മ്പ് ഷീ​റ്റു​പ​യോ​ഗി​ച്ചു​ള്ള മൂ​ടി സ്ഥി​തി ചെ​യ്യു​ന്ന​ത്.

റോ​ഡി​നോ​ടു ചേ​ര്‍ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​ല്‍ ക​യ​റി​യാ​ല്‍ ട​യ​റു​ക​ള്‍ കീ​റി ന​ശി​ക്കും. വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണെ​ങ്കി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കും. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ളാ​ണു കീ​റി ന​ശി​ച്ച​ത്. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.