ഒ​ക്‌ടോ​ബ​ർ ര​ണ്ട് പ്ര​വൃ​ത്തി​ദി​ന​ം ആ​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, September 28, 2022 10:54 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​ക്‌ടോ​ബ​ർ ര​ണ്ട് പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക്രൈ​സ്ത​വ​ർ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഞാ​യ​റാ​ഴ്ചക​ളി​ൽ നി​ർ​ബ​ന്ധി​ത പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചുവ​രി​ക​യാ​ണ്. വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും മ​റ്റു പ​രി​പാ​ടി​ക​ൾ​ക്കും ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ വ​ഴി ക്രൈ​സ്ത​വ​രെ അ​പ​മാ​നി​ക്കു​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ തി​രു​ത്ത​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്രാ​യി​ൽ, സി​നി ജി​ബു നീ​റ​നാ​ക്കു​ന്നേ​ൽ, ചാ​ക്കോ​ച്ച​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, ജാ​ൻ​സി മാ​ത്യു തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.