തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണുമെന്ന്
Saturday, September 24, 2022 11:27 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: തെ​രു​വു​നാ​യ ശ​ല്യ​ത്തി​ല്‍ നി​ന്നു നാ​ടി​നെ ര​ക്ഷി​ക്കു​വാ​ന്‍ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ബി​സി പ്രോ​ഗ്രാം, തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധീ​ക​ര​ണം, തെ​രു​വു​നാ​യ ഷെ​ല്ട്ട​ര്‍ സം​വി​ധാ​നം, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന ഏ​ക​ദി​ന പ​രി​ശീ​ല​ന​പ​രി​പാ​ടി സം​സ്ഥാ​ന​ത്തി​നാ​കെ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​താ ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെം​ബ​ർ​മാ​രാ​യ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, അ​ഞ്ജ​ലി ജേ​ക്ക​ബ്, വി​മ​ല ജോ​സ​ഫ്, ഷ​ക്കീ​ല ന​സീ​ര്‍, ജൂ​ബി അ​ഷ​റ​ഫ്, ജോ​ഷി മം​ഗം​ലം, പി.​കെ. പ്ര​ദീ​പ്, സാ​ജ​ന്‍​കു​ന്ന​ത്ത്, ടി.​ജെ. മോ​ഹ​ന​ന്‍, ബ്ലോ​ക്ക് ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഫൈ​സ​ല്‍ എ​സ്, ജോ​യി​ന്‍റ് ബി​ഡി​ഒ സി​യാ​ദ് ടി.​ഇ. തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ജി​ജി​ന്‍ ക്ലാ​സ് ന​യി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​വി​നു ഗോ​പി​ദാ​സ് ത​യാ​റാ​ക്കി​യ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വി​ഇ​ഒ​മാ​ര്‍, സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍, പി​ടി​എ, പ​ത്ര​വി​ത​ര​ണ​ക്കാ​ര്‍, ഗ്യാ​സ് സ​പ്ലൈ​യേ​ഴ്‌​സ്, പോ​സ്റ്റു​മാ​ന്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, തൊ​ഴി​ലു​റ​പ്പ് പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​വ​ര്‍.