സ​ന്ന​ദ്ധ​സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ ല​യ​ണ്‍​സ് ക്ല​ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​രം: മ​ജി​സ്‌​ട്രേ​റ്റ് ജി. ​പ​ത്മ​കു​മാ​ര്‍
Saturday, September 24, 2022 11:21 PM IST
പാ​ലാ: സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ല​യ​ണ്‍​സ് ക്ല​ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​വും അ​ഭി​ന​ന്ദ​നാ​ര്‍​ഹ​വു​മാ​ണെ​ന്ന് പാ​ലാ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ജി. ​പ​ത്മ​കു​മാ​ര്‍. പാ​ലാ ടൗ​ണ്‍ റോ​യ​ല്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ ടൗ​ണ്‍ റോ​യ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മ​നോ​ജ് പാ​ലാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മെം​ബ​ര്‍ മ​നോ​ജ് ബി. ​നാ​യ​ര്‍, പാ​ലാ സ​ബ് ജ​യി​ല്‍ സൂ​പ്ര​ണ്ട് സി. ​ഷാ​ജി, കൊ​ച്ചി എ​യ​ര്‍​പോ​ര്‍​ട്ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ബി. ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ന്‍ ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​പി. ജ​യ​കു​മാ​ര്‍ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. സെ​ക്ക​ന്‍​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ആ​ര്‍. വെ​ങ്കി​ടാ​ച​ലം ഡ​യാ​ലി​സി​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ള്‍​ക്ക് ജി​എ​സ്ടി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ന്നി ഫി​ലി​പ്പ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു, പാ​ലാ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് പ്ലാ​ത്തോ​ട്ടം, ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍, ജോ​സ​ഫ് ടി. ​ജോ​ണ്‍, സാ​ബു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.