റോട്ടറി ക്ലബ് ഓഫ് ആലപ്പി കൊയര്‍ സിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു
1573872
Monday, July 7, 2025 11:19 PM IST
ആലപ്പുഴ: 2025-2026 വര്‍ഷത്തിലെ റോട്ടറി ക്ലബ് ഓഫ് ആലപ്പി കൊയര്‍ സിറ്റി പ്രസിഡന്റായി റോട്ടെറിയന് വര്‍ഗീസ് സേവ്യര്‍, സെക്രട്ടറി എസ്. പത്മകുമാര്‍, ട്രഷറർ സാജന് കെ. ജോണ്‍ എന്നിവര്‍ ചുമതലയേറ്റു. ആലപ്പുഴ റോട്ടറി ക്ലബ് ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങ് നിയുക്ത റോട്ടറി ഗവര്‍ണര്‍ കൃഷ്ണന് ജി. നായര്‍ ഉദ്ഘാടനം ചെയ്തു.
റോട്ടെറിയന് പി.സി. ചെറിയാന് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തന പ്രോജക്ടുകള്‍ സ്പോണ്സര് ചെയ്ത വിനോദ്.വി, മാത്യു പി.ജെ. സജികുമാര്‍, പദ്മകുമാര്‍, തോമസ് ആന്റോ പുളിക്കന്‍ എന്നിവരെ ആദരിച്ചു. അസി. ഗവര്‍ണര്‍ റോട്ടെറിയന് ആന്റണി ഫെര്‍ണാണ്ടസ്, സിജു ജോയ്, രാഗേഷ് ചക്രപാണി, ബാലന്.പി, രാഗേന്ദു രാഗേഷ്, സോണിയ സിജു, പ്രീതി സജി, ടി.സി. ജോസഫ്, രാജന് പീറ്റര്‍, ലയ സാജന്, എം.എസ്. റെജി, പി.ജി. റെയ്നോള്‍ഡ് എന്നിവര്‍ പ്രസംഗിച്ചു.