മൂവറയ്ക്കല് റോഡ് തുറന്നു
1573597
Sunday, July 6, 2025 11:46 PM IST
ആലപ്പുഴ: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ആശ്രമം വാര്‍ഡിലെ മൂവറയ്ക്കല് റോഡും കാനയും തുറന്നു കൊടുത്തു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് അധ്യക്ഷത വഹിച്ചു.
എം.ആര്. പ്രേം മുഖ്യപ്രഭാഷണവും വാര്‍ഡ് കൗണ്‍സിലര്‍ ഗോപിക വിജയപ്രസാദ് സ്വാഗതവും ആശംസിച്ചു. ആര്. വിനിത,. ബി. നസീര്‍, സിമി ഷാഫിഖാന്‍, നജിത ഹാരിസ്, ജഗദീഷ്, ജി. വിജയപ്രസാദ്, പി.കെ. സുധീഷ്, എസ്. ദിലീപ്, കെ.കെ. അനില്‍കുമാര്‍, സതീഷ്, ഗിരീശന്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു. പ്രദേശവാസികള്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു.