കപ്പൽ അപകടം; കണ്ടെയ്നറിൽ കുരുങ്ങി വീണ്ടും വല നശിച്ചു
1573864
Monday, July 7, 2025 11:19 PM IST
ഹരിപ്പാട്: കപ്പൽ അപകടത്തെ ത്തുടർന്ന് കടലിൽ താഴ്ന്നുകിടക്കുന്ന കണ്ടെയ്നറുകൾ മൂലം ഉണ്ടാകുന്ന ഭീഷണി ഒഴിയുന്നില്ല. മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്ന സംഭവം ആവർത്തിക്കുകയാണ്.
കഴിഞ്ഞ ദിവസം മീൻപിടിക്കുന്നതിനിടെ ആറാട്ടുപുഴ-തറയിൽക്കടവ് എല്ലാലി കിഴക്കതിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ വലകൾ ഉടക്കികീറി. എൻടിപിസിക്ക് പടിഞ്ഞാറ് വല വലിക്കുന്നതിനിടെയാണ് കുരുങ്ങിയത്.
700 കിലോയോളം വലയ്ക്ക് നാശമുണ്ടായി. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സുരേഷ് പറഞ്ഞു.
സുരക്ഷിതമെന്ന് കരുതിയ സ്ഥലത്ത് മത്സ്യബന്ധനം നടത്തിയിട്ടും വലകുരുങ്ങുന്നത് മത്സ്യത്തൊഴിലാളികളിൽ ആശങ്ക വർധിപ്പിക്കുകയാണ്.