കാൽനട ജാഥ ഉദ്ഘാടനം ഇന്ന്
1515576
Wednesday, February 19, 2025 5:47 AM IST
മാന്നാർ: കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചും കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരേയും സിപിഎം മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നുമുതൽ 23 വരെ കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കും.
ഇന്നു വൈകിട്ട് അഞ്ചിന് കോട്ടമുറിയിൽ കേന്ദ്ര കമ്മിറ്റി അംഗം സി. എസ്. സുജാത ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി പി.എൻ. ശെൽവരാജൻ ജാഥാ ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു ജാഥ മാനേജരുമാണ്. 20ന് കോട്ടമുറി, തൃപ്പെരുന്തുറ ക്ഷേത്ര ജംഗ്ഷൻ, പുത്തൂവിളപ്പടി, കാരാഴ്മ ചന്ത, ചെറുകോൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി പ്രായിക്കരയിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്യും. 21ന് മാടവന ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
22ന് ഗ്രാമം, എണ്ണയ്ക്കാട്, കാടൻമാവ്, കളീക്കൽകുളം, കിഴക്കേനട എന്നിവിടങ്ങളിൽ പര്യടനം നടത്തി പാലച്ചുവടിൽ ചേരുന്ന സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും. 23ന് കുളത്തിക്കാരാഴ്മ, കുന്നത്തൂർ ക്ഷേത്രം, കുരട്ടിക്കാട് വായനശാല, സ്റ്റോർ ജംഗ്ഷൻ, മൂർത്തിട്ട എന്നിവിടങ്ങളിൽ പര്യടനം നടത്തി പാവുക്കര പോസ്റ്റ് ഓഫീസ് പടിക്കൽ ചേരുന്ന സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും.