ചാ​രും​മൂ​ട്‌: ആ​ദി​മൂ​ലം വെ​ട്ടി​ക്കോ​ട്‌ നാ​ഗ​രാ​ജ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​യി​ല്യ മ​ഹോ​ത്സ​വം ഇ​ന്നു ന​ട​ക്കും. ആ​യി​ല്യം എ​ഴു​ന്ന​ള്ള​ത്ത്‌ ക​ണ്ട്‌ വ​ണ​ങ്ങി സ​ര്‍​പ്പ​ദോ​ഷ മു​ക്‌​തി നേ​ടാ​ന്‍ നാ​നാ​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന്‌ ഭ​ക്തസ​ഹ​സ്ര​ങ്ങ​ൾ ഇ​ന്ന് വെ​ട്ടി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും.

വെ​ട്ടി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ലെ ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ ഉ​ത്സ​വ​ദി​ന​മാ​ണ് ക​ന്നി​മാ​സ​ത്തി​ലെ ആ​യി​ല്യം. ആ​യി​ല്യ ദി​ന​ത്തി​ലെ എ​ഴു​ന്ന​ള്ള​ത്ത്‌ ഉ​ച്ചക​ഴി​ഞ്ഞ്‌ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ശ്രീ​കോ​വി​ലി​ല്‍നി​ന്നും സ​ര്‍​വാല​ങ്കാ​ര വി​ഭൂ​ഷി​ത​നാ​യ നാ​ഗ​രാ​ജാ​വി​നെ മേ​പ്പ​ള്ളി​ല്‍ ഇ​ല്ല​ത്തേ​ക്കും തു​ട​ര്‍​ന്ന്‌ ശ്രീ​കോ​വി​ലി​ലേ​ക്കും എ​ഴു​ന്ന​ള്ളി​ക്കും. ഭൂ​ത​ല​ത്തി​ല്‍ ആ​ദ്യ​മാ​യി നാ​ഗ​രാ​ജ​പ്ര​തി​ഷ്‌​ഠ ന​ട​ത്തി​യ​ത്‌ വെ​ട്ടി​ക്കോ​ട്ടാ​യ​തി​നാ​ലാ​ണ് ഇ​വി​ടം ആ​ദി​മൂ​ലം വെ​ട്ടി​ക്കോ​ട്‌ എ​ന്ന കീ​ര്‍​ത്തി നേ​ടി​യ​ത്‌.​

ഇ​ന്ന​ലെ പൂ​യം നാ​ളി​ൽ ദീ​പാ​രാ​ധ​ന​യ്ക്ക് ആ​യി​ര​ക​ണ​ക്കി​ന് ഭ​ക്ത​ർ സാ​യൂ​ജ്യം നേ​ടാ​ൻ ക്ഷേ​ത്ര​ത്തി​ലെ​ത്തി.​ ആ​യി​ല്യം പ്ര​മാ​ണി​ച്ച് അ​ടൂ​ർ, കാ​യം​കു​ളം ഡി​പ്പോ​ക​ളി​ൽനി​ന്നും കെഎ​സ് ആ​ർടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ കെപി റോ​ഡി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഗ​താ​ഗ​തനി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി.