നെടുമുടിയിൽ അവകാശവാദങ്ങളുടെ കടിപിടി
1600004
Wednesday, October 15, 2025 11:27 PM IST
പമ്പാനദിയും കൈവഴിയായ പൂക്കൈതയാറും അതിരിടുന്ന നെടുമുടി ഗ്രാമപഞ്ചായത്ത്. അഞ്ചു വര്‍ഷമായി യുഡിഎഫ് ഭരണം.
യാത്രാ സൗകര്യത്തിലും കുടിവെള്ളത്തിന്റെ കാര്യത്തിലും കുട്ടനാട്ടിലെ മറ്റ് പല പഞ്ചായത്തുകളേക്കാള്‍ ഭേദം. മുന്നണികൾ മാറി മാറി ഭരിച്ച ചരിത്രം.
നെടുമുടി
ഗ്രാമപഞ്ചായത്ത്
4ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കുടുംബങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചു സ്ഥലം വാങ്ങി വീട് നൽകി.
4എസി റോഡില്‍ പൂപ്പള്ളില്നിന്നു ചമ്പക്കുളം വഴി വൈശ്യംഭാഗം വരെ വഴിവിളക്കുകള്‍ സ്ഥാപിച്ചു.
430 ലക്ഷം രൂപ തോടുകളിലെ പോള വാരാൻ അനുവദിച്ചു.
4പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 13, 14 വാര്‍ഡുകളില്‍ കുഴല്‍ക്കിണര്‍. ഒരു ആര്‍ഒ പ്ലാന്റും സജ്ജമാക്കി.
4സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. നടുഭാഗം എല്‍പി സ്കൂളില്‍ ഓപ്പണ്‍ സ്റ്റേഡിയം നിര്‍മിച്ചു.
മിനി മന്മഥന് നായര്‍
(പഞ്ചായത്ത് പ്രസിഡന്റ്)
4ഇടതുഭരണകാലത്തു കുടിവെള്ളം മികച്ച രീതിയിൽ വിതരണം ചെയ്തു. ഇപ്പോൾ വീഴ്ച. ചേന്നങ്കരിയില്‍ കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി
4ചെമ്പുംപുറം പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ഭൗതിക സാഹചര്യം മോശം. ആയുര്‍വേദ ആശുപത്രി അടച്ചുപൂട്ടി.
4നാട്ടുവഴികള്‍ പുനര്‍നിര്‍മിച്ചില്ല. മിക്ക റോഡുകളിലും കാൽനട പോലും ദുസ്സഹം. തോടുകള്‍ ആഴം കൂട്ടുന്നതില്‍ പരാജയം.
4മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം തട്ടിപ്പ്. ഹരിത കര്‍മ സേനയ്ക്ക് എംസിഎഫ് ഇല്ല. നെടുമുടി പാലത്തിനു താഴെ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു.
4വീടു പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കളെ താമസിപ്പിക്കാനായിട്ടില്ല.
പി.കെ. വിനോദ്
(എല്‍ഡഎഫ് പാര്‍ലമെന്ററി
പാര്‍ട്ടി ലീഡര്‍)
കക്ഷിനില:
കോണ്‍ഗ്രസ്-10, സിപിഎം- 4 സിപിഐ -1. ആകെ-15
ഒറ്റനോട്ടത്തിൽ
കുട്ടനാട്ട് നിയമസഭാ നിയോജക മണ്ഡലത്തിലെ നെടുമുടി ഗ്രാമപഞ്ചായത്തിന് 25.98 ച.കി. മീ. വിസ്തൃതി. ആകെ ജനസംഖ്യ 19,701. സ്ത്രീകള്‍ 10234, പുരുഷന്മാര് 9467.1,772 പേര് പട്ടികജാതി വിഭാഗം. നെടുമുടി, കൈനകരി തെക്ക് എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട 15 വാര്‍ഡുകൾ.
കര്‍ഷകരും കര്‍ഷകതൊഴിലാളികള്‍ക്കും മുന്‍തൂക്കമുള്ള ഈ പഞ്ചായത്തില്‍ 133 ഏക്കര്‍ ഭൂമി തരിശു കിടക്കുന്നു. ചരിത്ര പ്രാധാന്യമുള്ള തോടുകൾ പോലും പോള കയറി യാത്ര അസാധ്യം. വിനോദ സഞ്ചാര സാധ്യതയുള്ളതാണ് പണ്ടാരക്കുളം കായൽ. ചമ്പക്കുളം കല്ലൂര്‍ക്കാട് പള്ളിയും രാജഭരണശേഷിപ്പുകളുള്ള പല ക്ഷേത്രങ്ങളും ഇവിടെ ഉണ്ട്. ടൂറിസം സർക്യൂട്ടിനു സാധ്യതയേറെ. അനുബന്ധ റോഡുകളിൽ പലതും ദയനീയം.