തോട്ടപ്പള്ളി ഗവ. എൽപി സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിനു തുടക്കം
1600000
Wednesday, October 15, 2025 11:27 PM IST
അമ്പലപ്പുഴ: തോട്ടപ്പള്ളി ഗവ. എൽപി സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിന് തുടക്കമായി. എച്ച്. സലാം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു ഒരു കോടി രൂപ അനുവദിച്ചാണ് സ്കൂളിന്റെ നിർമാണത്തിനു തുടക്കമായത്.
എച്ച്. സലാം എംഎൽഎ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, സ്ഥിരം സമിതി അധ്യക്ഷ പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ. രാജി, പഞ്ചായത്തംഗം പ്രസന്ന കുഞ്ഞുമോൻ, എഇഒ വി. ഫാൻസി, സ്കൂൾ പ്രധാനാധ്യാപിക എസ്. സിന്ധു, എസ്എംസി ചെയർമാൻ സനിൽ കുമാർ, ഇല്ലിച്ചിറ അജയകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു.