ആര്‍ട്ടിസ്റ്റ് ജി. ഉണ്ണികൃഷ്ണന് ഫൗണ്ടേഷന് ഫോര്‍ വിഷ്വല്‍ ആര്‍ട്സ് ഉദ്ഘാടനം 17ന്
1514511
Sunday, February 16, 2025 12:21 AM IST
മാവേലിക്കര: ആര്‍ട്ടിസ്റ്റ് ജി. ഉണ്ണികൃഷ്ണന് ഫൗണ്ടേഷന് ഫോര്‍ വിഷ്വല്‍ ആര്‍ട്സ് ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും 17ന് രാവിലെ 10.30ന് ശാരദാമന്ദിരത്തില്‍ നടക്കും. പ്രശസ്ത ചിത്രകാരന് ആര്‍ട്ടിസ്റ്റ് ടി. കലാധരന്‍ ഉദ്ഘാടനം ചെയ്യും. ആര്. പാര്‍ഥസാരഥിവര്‍മ അധ്യക്ഷത വഹിക്കും. മാവേലിക്കര നഗരസഭ ചെയര്മാന് കെ.വി. ശ്രീകുമാര്‍ ലോഗോ പ്രകാശനം നിര്‍വഹിക്കും. ചിത്രകലാ നിരൂപകന് എം. രാമചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തും.