കുടിവെള്ള വാല്‍വിലേക്ക് കാർ ഇടിച്ചുകയറി യാത്രക്കാർക്കു പരിക്ക്
1460497
Friday, October 11, 2024 5:49 AM IST
എടത്വ: കാര്‍ നിയന്ത്രണം വിട്ട് കുടിവെള്ള വാല്‍വില്‍ ഇടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരിക്ക്. എടത്വ-വീയപുരം റോഡില്‍ മങ്കോട്ടച്ചിറ ഷാപ്പ് പടിക്ക് സമീപത്തെ കുടിവെള്ള വാല്‍വില്‍ ഇടിച്ചാണ് കാര്‍ യാത്രക്കാര്‍ക്കു പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹരിപ്പാട് ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.