പാണ്ടനാട് ശാന്ത ഭദ്രാദേവീ ക്ഷേത്രത്തിൽ കവർച്ച
1460102
Thursday, October 10, 2024 12:11 AM IST
ചെങ്ങന്നൂർ: പാണ്ടനാട് ശാന്ത ഭദ്രാദേവീ ക്ഷേത്രത്തിൽ വൻ കവർച്ച. മോഷ്ടാക്കൾ ഓഫീസിന്റെ പൂട്ട് പൊളിച്ച് സ്റ്റീൽ അലമാര തകർത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 ഗ്രാം സ്വർണ നെക്ലേസ് കവർന്നു. ഓഫീസിനകത്തുണ്ടായിരുന്ന അഞ്ചു കാണിക്ക കുടത്തിലെ പണം കവർന്നു.
തിടപ്പള്ളിയിലെ കാണിക്കവഞ്ചി പൊളി ച്ച് അതിലെ പണവും കവർന്നതിനുശേഷം അമ്പലത്തിനു വെളിയിൽ വഞ്ചി ഉപേക്ഷിച്ചു. മോഷ് ടാക്കളുടേതെന്നു സംശയിക്കുന്ന ഒരു ചുവന്ന തോർത്ത് സംഭവ സ്ഥലത്തുനിന്നും കിട്ടി. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.