മാലിന്യം നീക്കം ചെയ്തു
1459631
Tuesday, October 8, 2024 6:15 AM IST
പുളിങ്കുന്ന്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി മാലിന്യങ്ങൾ തള്ളിയിരുന്ന മാലിത്തറ പാലം മുതൽ തൊണ്ണൂറിൽ പാലം വരെയുള്ള പിഡബ്ല്യുഡി റോഡിന്റെ വശങ്ങൾ വൃത്തിയാക്കി മനോഹരമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ് നിർവഹിച്ചു. വാർഡ് മെംബർ ജോഷി കൊല്ലാറ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം മനോജ് കാനാച്ചേരി, ഹരിത കർമ സേനാംഗങ്ങളായ ആശാ വിനു, ഷൈനി മാർട്ടിൻ, സിന്ധു സുനിൽകുമാർ, പ്രീതി രതീഷ്, രജിതമ്മ, ഷൈലജ ഷാജി, മറിയാമ്മ എന്നിവർ പ്രസംഗിച്ചു