വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണം അ​ധ്യാ​പ​കരു​ടെ പ്ര​ഥ​മ​ദൗ​ത്യം: മാ​ര്‍ പെ​രു​ന്തോ​ട്ടം
Sunday, September 29, 2024 12:07 AM IST
ച​ങ്ങ​നാ​ശേ​രി: വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണം അ​ധ്യ​പ​ക​രു​ടെ പ്ര​ഥ​മ​ദൗ​ത്യ​മാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. അ​തി​രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​ന്‍റ് ആ​ന്‍സ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഡി​ഡാ​സ്‌​കോ 2കെ24 ​അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​വും അ​വാ​ര്‍ഡ് ദാ​ന​വും നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. ആ​ധു​നി​ക കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍ഥി​ക​ളെ സ​ജ്ജ​രാ​ക്ക​ണ​മെ​ന്നും മാ​ര്‍ പെ​രു​ന്തോ​ട്ടം ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത​യി​ലെ ബെ​സ്റ്റ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളാ​യി വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച സ്‌​കൂ​ളാ​യി ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി​യും യു​പി വി​ഭാ​ഗ​ത്തി​ല്‍ മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​നാ​സും എ​ല്‍പി വി​ഭാ​ഗ​ത്തി​ല്‍ നെ​ടും​കു​ന്നം സെ​ന്‍റ് തെ​രേ​സാ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച അ​ധ്യാ​പ​ക​ര്‍ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.


കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍മാ​രാ​യ റ​വ.​ഡോ. ടോ​ണി ചെ​ത്തി​പ്പു​ഴ, റ​വ.​ഡോ. ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ല്‍, ഗി​ല്‍ഡ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഈ​ശോ തോ​മ​സ്, പി.​കെ. തോ​മ​സു​കു​ട്ടി, ഡോ. ​ജി​ഷ​മോ​ള്‍ അ​ല​ക്‌​സ്, ഷൈ​നി കു​ര്യാ​ക്കോ​സ്, ടി. ​ബി​ജു, പ്ര​കാ​ശ് ജെ. ​തോ​മ​സ്, ഷേ​ര്‍ലി​ക്കു​ട്ടി ആ​ന്‍റ​ണി, ജോ​ഗേ​ഷ് വ​ര്‍ഗീ​സ്, സി​സ്റ്റ​ര്‍ സോ​ഫി​യ, ബോ​ണി ലി​യോ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.