ക്ലീ​ന്‍ ജ​ല​മേ​ള​യൊ​രു​ക്കി ന​ഗ​ര​സ​ഭ
Sunday, September 29, 2024 12:07 AM IST
ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ലും പ​രി​സ​ര​ത്തും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ സ്റ്റി​ക്ക​ര്‍ പ​തി​ച്ച് വ​ലി​ച്ചെ​റി​യ​ല്‍ മ​നോ​ഭാ​വ​ത്തി​ന് ത​ട​യി​ട്ട് ഹ​രി​ത ജ​ല​മേ​ള​യാ​ക്കി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ.

വ​ള്ളം​ക​ളി കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ജ​ലാ​ശ​യ​ത്തി​ലും മ​റ്റും വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ന്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലും ക​വ​റു​ക​ളി​ലും വി​ല്‍​ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ക​വ​റു​ക​ളി​ല്‍ പത്തു രൂ​പ​യു​ടെ സ്റ്റി​ക്ക​ര്‍ പ​തി​ക്കു​ക​യും ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം പ്ലാ​സ്റ്റി​ക് ക​വ​ര്‍ തി​രി​ച്ചുന​ല്‍​കു​മ്പോ​ള്‍ പത്തു രൂ​പ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തി​രി​ച്ചു ന​ല്‍​കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ന​ഗ​ര​സ​ഭ ആ​വി​ഷ്‌​ക​രി​ച്ച​ത്.


പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചെ​റി​യാ​തി​രി​ക്കാ​നാ​ണ് പു​തി​യ ആ​ശ​യ​വു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു വ​ന്ന​ത്.

ആ​ല​പ്പു​ഴ എ​സ് ഡി ​കോ​ള​ജി​ലെ​യും യു​ഐ​ടി​യി​ലെ​യും നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് സ്റ്റി​ക്ക​ര്‍ പ​തി​​ച്ച​ത്. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വോ​ള​ണ്ടി​യേ​ഴ്സി​നെ വീ​തം നി​യോ​ഗി​ച്ചാ​ണ് മാ​ലി​ന്യം ശേ​ഖ​രി​ച്ച​ത്.