വന്യജീവി ആക്രമണം: പരിഹാരം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
1453404
Sunday, September 15, 2024 12:12 AM IST
നൂറനാട്: വന്യജീവികളുടെ ആക്രമണവും - ഓണാട്ടുകര മേഖലയിലെ കാട്ടുപന്നി ശല്യവും നിയന്ത്രിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്ഥീകരിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടികുന്നിൽ സുരേഷ് എംപി. കേരളത്തിലെ വന്യജീവി ആക്രമണവും - കൃഷി നശിപ്പിക്കലും - ഓണാട്ടുകര മേഖലയിലെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റപ്പള്ളിയിലെ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ വസതിയിലേക്കുള്ള കർഷക കോൺഗ്രസിന്റെ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ നെൽകർഷക മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്ന നിലയിലേക്ക് കാട്ടുപന്നി ശല്യം വ്യാപകമായത് ഗവൺമെന്റ് അടിയന്തിരമായി പരിശോധിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
കാട്ടുപന്നി ശല്യം നിയന്ത്രിക്കുവാൻ നടപടി സ്ഥീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൃഷി മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലെ വസതിയിലേക്ക് ഉത്രാടനാളിൽ കർഷക കോൺഗ്രസ് നടത്തിയ പ്രതിശേധ മാർച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി ആമുഖപ്രസംഗം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ.പി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റ് മാത്യു ചെറുപറമ്പൻ കർഷക സന്ദേശം നൽകി. സംസ്ഥാന ഭാരവാഹികളായ ജോജി ചെറിയാൻ, കെ.വേണുഗോപാൽ, റോയി തങ്കച്ചൻ. കട്ടച്ചിറ താഹ തുടങ്ങിയവർ സംസാരിച്ചു.