പൂച്ചാക്കല്‍: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെഗാ ബോധവത്കരണ പരിപാടികള്‍ക്ക് തേവര്‍വട്ടം ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തില്‍ തുടക്കമായി. ബോധവത്്കരണ ക്ലാസുകള്‍, വിമുക്തി ക്ലബ് ഉദ്ഘാടനം, വിദ്യാര്‍ഥി ബോധവത്കരണം, ലഹരി വിരുദ്ധ ബാഡ്ജ്, പോസ്റ്റര്‍ പ്രദര്‍ശനം, പ്രതിജ്ഞ ചൊല്ലല്‍, കടകളില്‍ പോസ്റ്റര്‍ പതിക്കല്‍, വീടുകളില്‍ ബോധവത്കരണം, സൈക്കിള്‍ റാലി, നാടകം, ബോധവത്കരണ സ്കിറ്റ് തുടങ്ങി ഒരു മാസം നീളുന്ന പരിപാടികള്‍ക്കാണ് തുടക്കമായത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ മനോജ് ജോര്‍ജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. ലഹരി നാടിന് ആപത്ത് എന്ന വിഷയത്തില്‍ സ്റ്റാഫ് സെക്രട്ടറി എസ്. ഹക്കിം ക്ലാസെടുത്തു. എച്ച്എം ഇന്‍-ചാര്‍ജ് എ ഫൗസിയ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ബിജി കൃഷ്ണന്, സജിത്ത് പനക്കന്‍, ഷാഫി എ. ബക്കര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അമ്പലപ്പുഴ: ലഹരിവിരുദ്ധ സന്ദേശറാലി നടത്തി അക്സെപ്റ്റ് ഐആര്‍സിയും മാര്‍ ഗ്രിഗോറിയോസ് കോളജും സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണ സന്ദേശ റാലി നടത്തി. റാലി അമ്പലപ്പുഴ ഡിവൈഎസ്പി കെ ജി അനീഷ് ഫ്ളാഗ് ഓഫ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജോച്ചന് ജോസഫ്, ഫാ. ഏബ്രഹാം കരിപ്പിംഗാംപുറം, ഫാ. ജോര്‍ജ് തൈച്ചേരി, നിതിന്‍ ചന്ദ്ര, എബിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.