ആവേശം കൊടിയേറ്റി ബൈജു കലാശാല
1417968
Sunday, April 21, 2024 11:22 PM IST
എന്‍ഡിഎ ഘടകകക്ഷികളുടെ കൊടിതോരണങ്ങളാല്‍ അലംകൃതമായ വള്ളിക്കുന്നത്തെ കാഞ്ഞിരത്തില്‍മൂട് ജംഗ്ഷനിലൂടെയാണ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാലയുടെ പര്യടനം കടന്നുപോയത്. കാത്തുനിന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശം അലതല്ലുന്നുണ്ടായിരുന്നു. ആവേശോജ്വലമായ സ്വീകരണമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ കാത്തിരുന്നത്. ആവേശത്തോടെ കാത്തുനിന്ന പ്രവര്‍ത്തകര്‍ സ്വീകരണത്തിന് ആവശ്യമായ എല്ലാസന്നാഹവും ഒരുക്കിയിരുന്നു.
തുറന്ന ജീപ്പില്‍ റോഡിന് ഇരുവശവും കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെ്തുകൊണ്ടാണ് സ്ഥാനാര്‍ത്തി ഒരോ സ്വീകരണ കേന്ദ്രത്തിലുമെത്തിയത്. അകമ്പടിയായി പ്രാരണ അനൗണ്‍സ്മെന്റ് വാഹനവുമുണ്ട്. പ്രചാരണഗാനം മുഴങ്ങിയതോടെ സ്വീകരണത്തിനെത്തിയ കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ക്ക് ആവേശമായി. അകമ്പടി സേവിച്ച് നിരവധി ബൈക്കുകളും കാറുകളുമുണ്ട്. ചെറുവാക്കുകളിലാണ് പലയിടത്തും പ്രസംഗം.
നരേന്ദ്രമോദിയുടെ ഗാരന്റി മണ്ഡലത്തിലും നടപ്പാക്കാന്‍ വോട്ടുനല്കണമെന്നാണ് പ്രധാനമായും ചോദിക്കുന്നത്. നന്ദി രേഖപ്പെടുത്തിയാണ് ഓരോ സ്വീകരണ സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്ക് പോകുന്നത്.
ഇപ്പോള്‍ സ്ഥാനാര്‍ഥി ഗ്രഹസമ്പര്‍ക്ക പരിപാടിക്കാണ് മുന്‍തൂക്കം നല്‍കുന്നത്. സ്വീകരണ പരിപാടികള്‍ക്കൊപ്പം പരമാവധി വീടുകളിലെത്തി വോട്ട് അഭ്യര്‍ഥിച്ചുമാണ് പ്രചാരണം മുന്നോട്ടു പോകുന്നത്.
തയാറാക്കിയത്
ഡൊമിനിക് ജോസഫ്