അബിന് രോമാഞ്ചമാണ് കോൺഗ്രസ്
1416997
Thursday, April 18, 2024 12:03 AM IST
ആലപ്പാട്: തീരദേശത്ത് സ്വീകരണ പരിപാടികളിൽ ഓടിനടന്ന ചെറുപ്പക്കാരനെ കണ്ട് പലർക്കും ആകാംക്ഷയായി, ആളെ തിരിച്ചറിഞ്ഞതോടെ പ്രവർത്തകർ അടക്കം ഓടിവന്ന് പരിചയപ്പെടുകയും അയാൾക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. മറ്റാരുമായിരുന്നില്ല മലയാളത്തിന്റെ യുവതാരം അബിൻ ബിനോ ആയിരുന്നു താരം. രോമാഞ്ചം എന്ന സിനിമയിലെ താരമായിരുന്നു അബിൻ. സിനിമ ജീവിതത്തിലെ തിരക്കുകൾക്കിടയിലും പ്രിയപ്പെട്ട കെസി വേണുഗോപാലിനുവേണ്ടി പ്രവർത്തിക്കാൻ എത്തിയതാണ് അബിൻ.
സിനിമയിൽ സജീവമാകുന്നതിനു മുൻപ് വെള്ളനാതുരുത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സിനിമാ തിരക്കുകൾ ആയതോടെ പഴയപോലെ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിലും പറ്റുമ്പോഴൊക്കെ പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. ആലപ്പുഴയിൽ കെസിയുടെ വിജയം ഉറപ്പെന്ന് പറഞ്ഞ അബിൻ കെസിക്കൊപ്പം വാഹന ജാഥയിൽ പങ്കെടുത്തശേഷമാണ് മടങ്ങിയത്.