യാത്രയയപ്പ് നല്കി
1396478
Thursday, February 29, 2024 11:26 PM IST
എടത്വ: എടത്വ ഡിപ്പോയുടെ ആരംഭകാലംമുതല്‍ എടത്വയില്‍ ജോലി ചെയ്ത ഏക ജീവനക്കാരനായ ബി. രമേശ് കുമാറിന് എടത്വ കൂട്ടായ്മ യാത്രയയപ്പ് നല്കി. എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഇന്‍സ്പെക്ടര്‍ ഇന്‍-ചാര്‍ജ് ആയാണ് പടിയിറങ്ങിയത്. യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ട്രഷറര്‍ കെ.എസ്. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എടിഒ വി. അശോക് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, പഞ്ചായത്ത് അംഗം കലാ മധു, തലവടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഇ ഏബ്രഹാം, പൊതുപ്രവര്ത്തകന് ഡോ. ജോണ്സണ് വി. ഇടിക്കുള, ജോസ് ജേക്കബ്, എസ്. അജിത്ത്, ജി. മാധവന്‍കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ യൂണിറ്റുകളില്‍നിന്നും ട്രേഡ് യൂണിയന് ഭാരവാഹികളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഉപഹാര സമര്‍പ്പണവും നടന്നു.