ചേർത്തല: മോണോ ആക്ടില്‍ വിധികര്‍ത്താക്കള്‍ പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് കലാജീവിതം ഉപേക്ഷിച്ച് മത്സരാര്‍ഥി സത്യഗ്രഹം ഇരുന്നു. എച്ച്എസ്എസ് വിഭാഗം മോണോആക്ടില്‍ രണ്ടാം സ്ഥാനത്തെത്തിയ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ കെസിയ മരിയ ടോമി ആണ് വേദിയുടെ പ്രധാന ഗെയിറ്റിനുമുന്നില്‍ സത്യഗ്രഹമിരുന്നത്.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി ഏലശേരിലിന്റെ മകളാണ് കെസിയ. ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ഥിയുടെ പ്രകടനത്തെക്കാളും തന്റെ പ്രകടനമായിരുന്നു മികച്ചതെന്ന് കെസിയ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിധിയിലെ അനീതി ചൂണ്ടിക്കാട്ടി താന്‍ അവതരിപ്പിച്ച മോണോ ആക്ട് പൊതുസ്ഥലത്ത് ജനങ്ങളുടെ മുന്നില്‍ വീണ്ടും അവതരിപ്പിച്ച് കലാജീവിതം എന്നേക്കുമായി ഉപേക്ഷിക്കുമെന്നാണ് കെസിയ മരിയ ടോമി പറഞ്ഞത്.