പന്ത്രണ്ടു വയസുകാരിക്കുനേരേ അശ്ലീല പ്രദര്‍ശനം; പ്രതിക്കു തടവുംപിഴയും
1374238
Wednesday, November 29, 2023 12:13 AM IST
ചേര്‍ത്തല: വീട്ടിലിരുന്നു ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന 12 കാരിക്കു നേരേ അശ്ലീല പ്രദര്‍ശനം നടത്തിയ 36 കാരനു ഒരുവര്‍ഷം തടവും 25,000 പിഴയും. എഴുപുന്ന പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കളത്താറ്റ് വീട്ടില്‍ സന്തോഷ് (36) നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷവിധിച്ചത്.
2020 ജൂലൈ പത്തിന് അരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.ക്ലാസിനിടെ വീടിന്റെ മുന്നിലെ വഴിയിലൂടെ വന്ന പ്രതി വസ്ത്രംമാറ്റി അശ്ലീലപ്രദര്‍ശനം നടത്തിയതായും അശ്ലീലചുവയോടെ സംസാരിക്കുയും ചെയ്തെന്നായിരുന്നു കേസ്.
പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 18 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി.അരൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.ജെ ജേക്കബ്, എന്‍.ചന്ദ്രാനന്ദന്‍, വനിതാ എസ്ഐ എ.പി ഡിനി, സിപിഒ ഉഷ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
അരൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ്, ചേര്‍ത്തല സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനിത എന്നിവര്‍ പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.