കനാല്‍ നവീകരണം: അടിയന്തര യോഗം ചേര്‍ന്നു
1338522
Tuesday, September 26, 2023 11:23 PM IST
ആലപ്പുഴ: കല്ലട ജലസേചന പദ്ധതി കനാല്‍, പമ്പ ജലസേചന പദ്ധതി കനാല്‍, കോട്ടത്തോട് തുടങ്ങിയവ ശുചിയാക്കുന്ന പ്രവര്‍ത്തികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
കനാലുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി കനാലുകളുടെ ഭിത്തികളിലും നീര്‍ച്ചാലിലും വളര്ന്നുനില്ക്കുന്ന പാഴ്മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണം.
കനാല്‍ ശുചീകരണത്തിനായി ഒക്ടോബര്‍ അഞ്ചിനകം അതത് പഞ്ചായത്തുകള്‍ എസ്റ്റിമേറ്റ് തയാറാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലിയിരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.