തങ്കി പള്ളിയില്‍ സംയുക്ത ദര്‍ശനത്തിരുനാള്‍ ഇന്ന്
1337837
Saturday, September 23, 2023 11:30 PM IST
ചേര്‍ത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ കുരിശിന്റെയും പരിശുദ്ധ വ്യാകുലമാതാവിന്റെയും സംയുക്ത ദര്‍ശനത്തിരുനാള്‍ ഇന്ന് ആഘോഷിക്കും.
മരങ്ങാട്ടുതൈ ബ്ലോക്കില്‍ പാല്യത്തുപറമ്പിലിന്റെ വസതിയില്‍ നിന്നു പതാകപ്രയാണത്തിനുശേഷം നടന്ന തിരുനാള്‍ കൊടിയേറ്റിന് വികാരി ഫാ. ജോര്‍ജ് എടേഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ സമൂഹബലി-ഫാ. നിഖില്‍ ജൂഡ് കിത്തോതറ, സന്ദേശം-ഫാ. ഷിനോജ് പുന്നയ്ക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.