മകം ജലോത്സവം ചിറമേല്‍ തോട്ടുകടവന്‍ ജേതാവ്
1336583
Tuesday, September 19, 2023 12:01 AM IST
എടത്വ: ദ്രാവിഡ പൈതൃക വേദി കുട്ടനാടിന്റെആഭിമുഖ്യത്തില് എടത്വ പമ്പയാറ്റില്‍ നടത്തിയ മകം ജലോത്സവത്തില്‍ വെപ്പ് വള്ളങ്ങളുടെ വാശിയേറിയ മത്സരത്തില്‍ ജസ്മിക സാറാ ജസ്റ്റസ്, ഇവാന് വര്‍ഗീസ് റിക്സണ് എന്നിവര്‍ ക്യാപ്റ്റനായ ചിറമേല്‍ തോട്ടുകടവന്‍ ജേതാവായി. സോണി അഞ്ചില്‍ വൈശ്യംഭാഗം ക്യാപ്റ്റനായ പുന്നത്രപുരയ്ക്കല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
14 തുഴ കെട്ടുവള്ളങ്ങളുടെ മത്സരത്തില്‍ വാട്ടര്‍ കിംഗ്സ് തുഴഞ്ഞ കരീച്ചിറ കേളമംഗലം വള്ളം ഒന്നാമതും മണിക്കുട്ടന് ക്യാപ്റ്റനായ ചെക്കിടിക്കാട് ബോയ്സ് രണ്ടാമതും 7 തുഴ തടി കെട്ടുവളം മത്സരത്തില്‍ ശരത് ക്യാപ്റ്റനായ രാജുമോന് വള്ളം ഒന്നാമതും ശ്രീരാഗ് ക്യാപ്റ്റനായ ബ്രദേഴ്സ് കണ്ടങ്കരി രണ്ടാമതും 5 തുഴ കെട്ടുവള്ളങ്ങളുടെ മത്സരത്തില്‍ ജെറോം കേളമംഗലം കാപ്റ്റനായ ഇടയന് ഒന്നാമതും വിഷ്ണു ക്യാപ്റ്റനായ ബ്ലസ്സന് രണ്ടാമതും 5 തുഴ ഫൈബര്‍ വള്ളങ്ങളുടെ മത്സരത്തില്‍ വിഷ്ണു ക്യാപ്റ്റനായ തോട്ടിത്തറ ഒന്നാമതും ജോണ്‍ ക്യാപ്റ്റനായ ദാവീദ് രണ്ടാമതും 3 തുഴ ഫൈബര്‍ വള്ളങ്ങളുടെ മത്സരത്തില്‍ മനോജ് ചെക്കിടിക്കാട് ക്യാപ്റ്റനായ ഡോള്‍ഫിന്‍ ഒന്നാമതും ജോര്‍ജ്ജ് കൊടുപ്പുന്ന ക്യാപ്റ്റനായ പുണ്യാളന് വള്ളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വള്ളംകളിയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. ദ്രാവിഡ പൈതൃക വേദി പ്രസിഡന്റ്് എ.ജെ.കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് വള്ളംകളി ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു ദി ഫോര്‍ത്ത് ചാനല്‍ സിഇഒയും തലവടി ചുണ്ടന്റെ ക്യാപ്റ്റനുമായ റിക്സണ് എടത്വയെ ആദരിച്ചു. ബ്രഹ്മശ്രീ ആനന്ദന് നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍.റ്റി.ബി.ആര്. എക്സി. അംഗം തങ്കച്ചന് പാട്ടത്തില്‍ മാസ്ഡ്രില്‍ നടത്തി. ടീം അംഗങ്ങള്‍ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ജി. ജയചന്ദ്രന് പ്രതിജ്ഞ ചെയ്തു. എടത്വ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആനന്ദ ബാബു സമ്മാനദാനം നിര്‍വഹിച്ചു.