നാളത്തെ തിരുനാൾ പൂർവവിദ്യാർഥികൾ നടത്തും
1301680
Sunday, June 11, 2023 2:19 AM IST
ആലപ്പുഴ: ആലപ്പുഴ സെന്റ് ആന്റണീസ് ബോയ്സ് ഹോമിൽ നടക്കുന്ന വിശുദ്ധ അന്തോനീസിന്റെ തീർഥാടന കേന്ദ്രത്തിൽ നാളെ നടക്കുന്ന തിരുനാൾ സെന്റ് ആന്റണീസ് ബോയ്സ് ഹോമിലെ പൂർവവിദ്യാർഥികൾ നടത്തും. വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് മോൺ. ഫാ. ജോയ് പുത്തൻവീട്ടിൽ, ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ, ഫാ. ബെൻസി കണ്ടനാട്ട് എന്നിവർ കാർമികരാകുമെന്ന് രക്ഷാധികാരി ഫാ. തോബിയാസ് തെക്കേപ്പാലയ്ക്കൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പനഞ്ചിക്കൽ എന്നിവർ അറിയിച്ചു.