പാഴ്്വസ്തുക്കളിൽ വിസ്മയം തീർത്ത് രേണുക
1300583
Tuesday, June 6, 2023 10:43 PM IST
ഡൊമിനിക് ജോസഫ്
മാന്നാർ: പാഴ്വസ്തുക്കൾ വലിച്ചെറിഞ്ഞ് കളയാനുള്ളതല്ല. അതിൽനിന്നു കമനീയ വസ്തുക്കൾ നിർമിക്കാമെന്ന് കാട്ടിത്തരുകയാണ് ഒരു അങ്ക ണവാടി വർക്കർ.
പാഴ്്വസ്തുക്കൾ ഈ അങ്കണവാടി ജീവനക്കാരിയുടെ കൈകളിൽ എത്തിയാൽ കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും വർണങ്ങൾ വിതറുന്ന പൂക്കളും പൂമ്പാറ്റകളും ഒക്കെയായി മാറും.
മാന്നാർ പഞ്ചായത്ത് 163-ാം നമ്പർ അങ്കണവാടി ജീവനക്കാരി രേണുക കുമാരിയാ ണ്
പാഴ്വസ്തുക്കളിൽ കര വിരുത് കാട്ടുന്നത്. വീട്ടിലും തൊടിയിലും ഉപയോഗശൂന്യമായ കുപ്പിയും ചിരട്ടയും ഉള്ളിത്തൊലിയും പേപ്പറും മുട്ടത്തോടും വെളുത്തുള്ളി ത്തൊലിയും മുന്തിരി ഇതളുകളും ടിഷ്യൂ പേപ്പറും തെങ്ങിൻ തൊണ്ടും ചകിരി അടക്കമുള്ള പാഴ്വസ്തുക്കളും തുടങ്ങി എന്തുമായിക്കൊള്ളട്ടെ അത് മനോഹരമായ അലങ്കാര വസ്തുക്കളായി രേണുക മാറ്റിയെടുക്കും. ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പുതിയ ഉത്പന്നങ്ങളാക്കി മാറ്റുക, ഇതിലൂടെ മാലിന്യ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് രേണുക കുമാരി ലക്ഷ്യമിടുന്നത്.
പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ഇതുവരെ നിർമിച്ച അലങ്കാര വസ്തുക്കളുടെ പ്രദർശനവും അങ്കണവാടിയിൽ സംഘടിപ്പിച്ചു.