ഹരിതശോഭയിൽ പരിസ്ഥിതിദിനാഘോഷം
1300381
Monday, June 5, 2023 11:15 PM IST
ചേര്ത്തല: നൈപുണ്യ കോളജിൽ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എന്സിസിയുടെയും ടൂറിസം ക്ലബിന്റെയും സഹകരണത്തോടെ വിവിധ പ്രകൃതി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ബീറ്റ് പ്ലാസ്റ്റിക് പൊല്യുഷൻ എന്നതിനെ മുൻനിർത്തി വിദ്യാർഥികളുടെ റാലിയും വൃക്ഷത്തൈകൾ പൊതുസ്ഥലങ്ങളിൽ വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഫാ. ബൈജു ജോർജ് പൊന്തേമ്പിള്ളി സന്ദേശം നൽകുകയും മാലിന്യ സംസ്കാരണത്തിന്റെ ഭാഗമായി കോളജിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു.
അമ്പലപ്പുഴ: ദേശീയ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ തൈമരം നടീൽ നടന്നു. ഫാ. മാത്യു മുല്ലശേരി ഉദ്ഘാടനം ചെയ് തു. ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. സിസ്റ്റർ തെരേസ മുട്ടത്തുപാറ മുഖ്യ സന്ദേശം നൽകി. അല്ലി ജോസഫ് പുത്തൻവീട്ടിൽ സ്വാഗതം പറഞ്ഞു.
ആലപ്പുഴ: മുതുകുളം ബുദ്ധാ എഡ്യൂക്കേഷൻ സെൻട്രൽ സ്കൂളിന്റെ കെജി ക്ലാസുകളുടെ പ്രവേശനോത്സവ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിന സന്ദേശവും കായംകുളം എംഎസ്എം കോളജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബി ഗിരിഷ് കുമാർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ. ശ്രീരഞ്ജിനി അധ്യക്ഷയായി. പ്രിൻസിപ്പൽ പി. ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ മായാദേവി തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ ദിനത്തിൽ ആലപ്പുഴ കനാൽ തീരങ്ങളിൽ വൃക്ഷത്തൈകൾ നട്ട് സമുചിതമായി ആചരിച്ചു.
യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ വി. സബിൽരാജ് വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എസ്.മുഹമ്മദ്, ആർ. സുഭാഷ്, യൂണിറ്റ് ഭാരവാഹികളായ ബെന്നി നാഗപറമ്പിൽ, സുനിൽ മുഹമ്മദ്, ജഗദീഷ് തുടങ്ങിയവർ പ്രസംഗിച്ചു.