എസ്വൈഎസ് പരിസ്ഥിതി വാരാചരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ആലപ്പുഴയില്‍
1299823
Sunday, June 4, 2023 6:29 AM IST
ആലപ്പുഴ : പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീര്‍ഷകത്തില്‍ എസ്വൈഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഈ മാസം 11 വരെ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന് ആചരിക്കും.
സംസ്ഥാന ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് ആലപ്പുഴ ഹാഷിമിയ്യയില്‍ അഡ്വ. എ.എം. ആരിഫ് എം പി നിര്‍വഹിക്കും. വൃക്ഷതൈ വിതരണോദ്ഘാടനം എച്ച്. സലാം എംഎല്‍എ നടത്തും. എസ് വൈഎസ് സംസ്ഥാന സാമൂഹികം പ്രസിഡന്റ് ഇ.കെ. മുഹമ്മദ്കോയ സഖാഫി അധ്യക്ഷന്‍ വഹിക്കും.
കാമ്പയിന്റെ ഭാഗമായി വൃക്ഷത്തൈ നടല്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, കൊളാഷ് പ്രദര്‍ശനം, തുടങ്ങിയ വിവിധ പദ്ധതികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.