പു​തി​യ പാ​ട​ശേ​ഖ​ര ഭ​ര​ണസ​മി​തി​ക്ക് മു​ൻ ഭാ​ര​വാ​ഹി​ക​ൾ രേ​ഖ​ക​ൾ കൈ​മാ​റി​യി​ല്ലെ​ന്നു പ​രാ​തി
Thursday, June 1, 2023 11:05 PM IST
അ​മ്പ​ല​പ്പു​ഴ: തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ട​ശേ​ഖ​ര ഭ​ര​ണസ​മി​തി​ക്ക് മു​ൻ ഭാ​ര​വാ​ഹി​ക​ൾ ബാ​ങ്ക് ചെ​ക്കും രേ​ഖ​ക​ളും കൈ​മാ​റാ​തെ കൃ​ഷി ത​ട​സപ്പെടു​ത്തു​ന്ന​താ​യി പ​രാ​തി. ഇ​തുസം​ബ​ന്ധി​ച്ച് വെ​ട്ടി​ക്ക​രി പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ജോ​സ​ഫ് ആ​ന്‍റ​ണി കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദി​നു പ​രാ​തി ന​ൽ​കി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക് 500 ഏ​ക്ക​റി​ലേ​റെ നി​ലം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വെ​ട്ടി​ക്ക​രി പാ​ട​ശേ​ഖ​രം.
മേ​യ് 27ന് ​ന​ട​ന്ന പാ​ട​ശേ​ഖ​രസ​മി​തി തെരഞ്ഞെ​ടു​പ്പി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​നി​ൽ ഓ​ഫി​സ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​ന്ന​പ്ര വ​ട​ക്ക് കൃ​ഷി ഓ​ഫി​സ​ർ​ക്കാ​ണ് വെ​ട്ടി​ക്ക​രി പ്ര​ദേ​ശ​ത്തി​ന്‍റെ​യും ചു​മ​ത​ല. എ​ന്നാ​ൽ, പ​ഴ​യ ഭാ​ര​വാ​ഹി​ക​ൾ സാ​മ്പ​ത്തി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കൈ​മാ​റ്റം ചെ​യാ​ത്ത​തി​നാ​ൽ കൃ​ഷി ഇ​റ​ക്ക് ത​ട​സ​പ്പെ​ട്ടു ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.