ഇന്ന് ഓശാന: തങ്കിപ്പള്ളിയിലേക്ക് തീർത്ഥാടക പ്രവാഹം
1283223
Saturday, April 1, 2023 10:53 PM IST
ചേർത്തല: ക്രിസ്തുദേവന്റെ ജറുസലേം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാനത്തിരുനാൾ ആഘോഷിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് തീർഥാടകർ എത്തിത്തുടങ്ങി. ഇനിഒരാഴ്ചക്കാലം ഇവിടം ജനനിബിഡം.
തീർഥാടകർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് പള്ളി കമ്മിറ്റിയും സര്ക്കാരിന്റെ വിവിധ വകുപ്പുകളും പ്രവർത്തിച്ചുവരുന്നു.
തമിഴ്നാട്ടിൽ നിന്ന് കൂടുതൽ വിശ്വാസികൾ എത്തുന്നതിനാൽ അവർക്കു വേണ്ടി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിടിയരി സമർപ്പണത്തിനും നേർച്ചക്കഞ്ഞി വിതരണത്തിനും വിപുലമായസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്നു രാവിലെ 6.30 ന് ദിവ്യബലി, കുരുത്തോല പ്രദക്ഷിണം. വൈകുന്നേരം അഞ്ചുമുതൽ രാത്രി 10.30 വരെ ധ്യാനം. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 5.30 നും പത്തിനും വൈകുന്നേരം 5.30 നും ദിവ്യബലി, കല്ലറജപം, ആരാധന.