റോട്ടറി ക്ലബ് ഓഫ് ആലപ്പി വീട് നിർമിച്ചു നൽകി
1282642
Thursday, March 30, 2023 10:56 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നമട സ്വദേശി പി. രാധയ്ക്ക് വീട് നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാന കൈമാറ്റ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോൻ നിർവഹിച്ചു. 12 വർഷം മുമ്പ് ഭർത്താവും രണ്ടു വർഷം മുമ്പ് വാഹനാപകടത്തിൽ മകനും മരിച്ചു പോയതോടെയാണ് രാധയുടെ ജീവിതം ദുരിതമായത്. തുടർന്ന് മകന്റെ മരണത്തിന് നഷ്ടപരിഹാരമായി ലഭിച്ച തുക ഉപയോഗിച്ച് രാധ വാങ്ങിയ അഞ്ചു സെന്റ് ഭൂമിയിലാണ് വീട് നിർമിച്ച് നൽകിയത്. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയ ലക്ഷ്മി നായർ, അസി. ഗവർണർ കെ.ജി. ഗിരീശൻ, അഭയം ചെയർമാൻ ജോർജ് തോമസ്, ചീഫ് കോ-ഓർഡിനേറ്റർ സാജൻ ബി. നായർ, വാർഡ് കൗൺസിലർ ശ്രീ ലേഖ, ഡെപ്യൂട്ടി ഗവർണർ ടോമി ഈപ്പൻ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കെ. ചെറിയാൻ, കുമാര സ്വാമി പിള്ളൈ, ആന്റണി മലയിൽ,മാത്യു ജോസഫ്, മുഹമ്മദ് അസ്ലം, ജോൺ വി. ജോർജ്, ജിജോ ചാക്കോ എന്നിവർ പ്രസംഗിച്ചു.