ഗു​ഡ്സ് വാ​ഹ​ന പ​ണി​മു​ട​ക്ക് ഇ​ന്ന്
Monday, March 27, 2023 11:54 PM IST
ആ​ല​പ്പു​ഴ: ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കെതി​രേ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും വാ​ഹ​ന ഉ​ട​മ​ക​ളും സം​യു​ക്ത​മാ​യി ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ം. എ​ഫ്സി​ഐ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ പ​ണി​മു​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ രാ​വി​ലെ 9.30ന് ​ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ബി. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ബൈ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.