സമുദായങ്ങളെ ഒന്നായി കണ്ട മഹാ ഇടയൻ: തന്ത്രി പട്ടമന ആനന്ദൻ നമ്പൂതിരി
1279711
Tuesday, March 21, 2023 10:52 PM IST
ആലപ്പുഴ: എല്ലാ സമുദായങ്ങളെയും ഒന്നായി കണ്ട മഹാ ഇടയനായിരുന്നു മാർ ജോസഫ് പവ്വത്തിലെന്ന് യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് തന്ത്രി പട്ടമന ആനന്ദൻ നമ്പൂതിരി.
മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തെത്തുടർന്ന് നടത്തിയ സർവമത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തന്ത്രി. പൊതുസമൂഹത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടി പ്രയത്നിച്ച അദ്ദേഹത്തിന്റെ ഓർമകൾ ജനമനസുകളിൽനിന്നു മായാതെ നിൽക്കുമെന്നും തന്ത്രി പറഞ്ഞു.
ഔസേപ്പച്ചൻ ചെറുകാട് അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം കൺവീനർ സന്തോഷ് ശാന്തി മുഖ്യ പ്രഭാഷണം തടത്തി. കെപിഎംഎസ് സെക്രട്ടറി അജിത പ്രകാശ്, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം, ക്നാനായ സമുദായ പ്രതിനിധി സാബു തോട്ടുങ്കൽ, ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്തോലറ്റ് കൺവീനർ ടോമിച്ചൻമേപ്പുറം, നൈനാൻ തോമസ് മുളപ്പാംമടം, ജയിംസ് കൊച്ചുകുന്നേൽ, അലക്സാണ്ടർ പുത്തൻപുര, ലാലിച്ചൻ മുട്ടാർ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് -എം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പണ്ഡിതശ്രേഷ്ഠനായ വലിയ പുരോഹിതനെയാണ് മാർ പവ്വത്തിലിന്റെ നിര്യാണത്തിലൂടെ സീറോ മലബാർ സഭയ്ക്ക് നഷ്ടമായതെന്ന് അനുശോചന പ്രമേത്തിൽ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വി.ടി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജെന്നിംഗ്സ് ജേക്കബ്, എം.എസ്. നൗഷാദ് അലി, ടി. കുര്യൻ, ഷീൻ സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു.
മങ്കൊമ്പ്: കേരള ക്രൈസ്തവ സഭകളുടെ ഉന്നതനായ നേതാവും അജപാലക ശ്രേഷ്ഠനുമായിരുന്നു കാലം ചെയ്ത മാർ ജോസഫ് പവ്വത്തിലെന്നു കേരള കോൺഗ്രസ് -എം മുട്ടാർ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. മാർ ജോസഫ് പവ്വത്തിലിന്റെ ദേഹ വിയോഗത്തിൽ ചേർന്ന മണ്ഡലം നേതൃയോഗം അനുശോചനം രേപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി. കുഞ്ഞുമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോണിച്ചൻ മണലിൽ, ബിജു സി.ആന്റണി, ഏബ്രഹാം ചാക്കോ, പി.എ. തോമസ്, ബിജു കെ.ജോസഫ്, വിനോദ് കൊച്ചുവീട്ടിൽ, മാത്തുക്കുട്ടി ചിറയിൽപറമ്പ്, ജോസ് ചുങ്കപ്പുര, ജോസഫ് ഇട്ട്യം പറമ്പ്, എന്നിവർ പ്രസംഗിച്ചു.