ഫുട്ബോൾ ക്ലിനിക് ഉദ്ഘാടനം ചെയ്തു
1279367
Monday, March 20, 2023 10:30 PM IST
ആലപ്പുഴ: ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ക്ലിനിക് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് സതീവൻ ബാലൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.എച്ച് രാജീവ്, റെമിജി ഓസ്കാർ, ഗംഗാധരൻ, വിനോദ് കുമാർ, ഡിഎഫ്എ ഭാരവാഹികളായ അഡ്വ. കുര്യൻ ജയിംസ്, സി. ശശി, എസ്. മധു, പ്രവീൺ സി.പി, കെ.ബി. ഹരീഷ് കുമാർ, അനസ് മോൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ മിഷൻ 2047 ചെയർമാൻ കെ.എ. വിജയകുമാർ കോ-ഓർഡിനേറ്റർ അക്ഷയ് എന്നിവർ തുടർ പ്രവർത്തനങ്ങൾക്കും ക്യാമ്പുകൾക്കും നേതൃത്വം നൽകും. 13 കേന്ദ്രങ്ങളിലാണ് വെക്കേഷൻ ഫുട്ബോൾ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്.