റൂം ​ഫോ​ര്‍ റി​വ​ര്‍ പ​ദ്ധ​തി പാ​ളി; ബ​ജ​റ്റി​ല്‍ ക​ണ്ണുംന​ട്ട് ക​ര്‍​ഷ​ക​ര്‍
Monday, February 6, 2023 11:15 PM IST
എ​ട​ത്വ: ഡ​ച്ച് മാ​തൃക​യി​ലു​ള്ള റൂം ​ഫോ​ര്‍ റി​വ​ര്‍ പ​ദ്ധ​തി കു​ട്ട​നാ​ട്ടി​ല്‍ പാ​ളി. ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് ശു​പാ​ര്‍​ശ ചെ​യ്ത പ​ദ്ധ​തി​ക​ള്‍ ചു​വ​പ്പു നാ​ട​യി​ല്‍. ബ​ജ​റ്റി​ല്‍ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ ക​ണ്ണുംന​ട്ട് ക​ര്‍​ഷ​ക​ര്‍.

കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യദു​ര​ന്തം മു​ന്‍​നി​ര്‍​ത്തി നെ​ത​ര്‍​ല​ൻ​ഡ്സ് മാ​തൃ​ക​യി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്വ​ത്തോ​ടെ ജ​ലാ​ശ​യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ച് വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കു​ന്ന മാ​തൃ​ക​യി​ലാ​ണ് റൂം ​ഫോ​ര്‍ റി​വ​ര്‍ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ഉ​ദ്യോഗ​സ്ഥ​ര്‍ നെ​ത​ര്‍​ല​ൻ​ഡ്സ് സ​ന്ദ​ര്‍​ശി​ക്കു​ക​യും പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് മൂ​ന്നുവ​ര്‍​ഷം പി​ന്നി​ട്ടെ​ങ്കി​ലും റൂം ​ഫോ​ര്‍ റി​വ​ര്‍ പ​ദ്ധ​തി എ​ങ്ങും എ​ത്തി​യി​ല്ല. നെ​ല്ല​റ​യു​ടെ നാ​ടി​നെ സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി പ്ര​ധാ​ന​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

കു​ട്ട​നാ​ട്ടി​ലെ ന​ദി​ക​ളും തോ​ടു​ക​ളും അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കു​ക, തോ​ട്ട​പ്പ​ള്ളി ലീ​ഡി​ങ് ചാ​ന​ലി​ന്‍റെ ആ​ഴ​വും വീ​തി​യും വ​ര്‍​ധി​പ്പി​ക്കു​ക, പ​മ്പ​യി​ല്‍ മൂ​ന്ന് പ്ര​ള​യ റ​ഗു​ലേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക, എ​സി ക​നാ​ല്‍ ന​വീ​ക​ര​ണം, പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ട് സ്ഥാ​പി​ക്കു​ക, കു​ട്ട​നാ​ടി​നെ പ്ര​ത്യേ​ക കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​ക, നെ​ല്‍​വി​ത്തു​ക​ള്‍ കു​ട്ട​നാ​ട്ടി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ക, പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പെ​ട്ടി​യും പ​റ​യും മാ​റ്റി സ​ബ്‌​മേ​ഴ്‌​സി​ബി​ള്‍ പ​മ്പു​ക​ള്‍ സ്ഥാ​പി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ലൂ​ടെ റൂം ​ഫോ​ര്‍ റി​വ​ര്‍ പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​നാ​യി സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് ജ​ല​വി​ഭ​വ​ത്തി​ന് 1589.16 കോ​ടി, കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 291 കോ​ടി, കൃ​ഷി​ക്ക് 252 കോ​ടി, ഫി​ഷ​റീ​സി​ന് 236 കോ​ടി, വൈ​ദ്യു​തി​ക്ക് 40.50 കോ​ടി, വ്യ​വ​സാ​യ​ത്തി​ന് 15 കോ​ടി, മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന് 16 കോ​ടി, ടൂ​റി​സ​ത്തി​ന് 11 കോ​ടി, ശു​ചീ​ക​ര​ണ​ത്തി​ന് മൂ​ന്നു കോ​ടി എ​ന്നി​ങ്ങ​നെ 2447.66 കോ​ടി രൂ​പ ശു​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഡ​ച്ച് മാ​തൃ​ക​യി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളെ പ്ര​ത്യേ​കം ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് സ്ഥി​രം സം​വി​ധാ​ന​ത്തി​ലു​ള്ള ബ​ണ്ടു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് മു​ന്‍​തൂ​ക്കം ന​ല്‍​കി​യ​ത്. പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലേ കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് നി​ര്‍​മാണം ഇ​ഴ​യു​ക​യാ​ണ്.

ഒ​ഴു​ക്കു ത​ട​സപ്പെ​ടാ​തി​രി​ക്കാ​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ആ​ഴം കൂ​ട്ട​ലും നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കു​ട്ട​നാ​ട്ടി​ലെ ഏ​താ​നും പ​ഞ്ചാ​യ​ത്തി​ലെ ചി​ല തോ​ടു​ക​ളി​ല്‍ മാ​ത്രം ആ​ഴം കൂ​ട്ട​ല്‍ ഒ​തു​ങ്ങി. തു​ട​ര്‍ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ല്‍ പ​മ്പാ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല എ​ന്നീ ന​ദി​ക​ളി​ലെ ആ​ഴം കൂ​ട്ട​ൽ പോ​ലും ന​ട​ത്തി​യി​ല്ല. പ്ര​ധാ​ന ന​ദി​ക​ളെ​ല്ലാം എ​ക്ക​ലും മാ​ലി​ന്യ​വും അ​ടി​ഞ്ഞ് നി​ക​ന്നുകി​ട​ക്കു​ക​യാ​ണ്. എ​സി ക​നാ​ലി​ന്‍റെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ഥ​മ​ല്ല.

ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ 1840.75 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഉ​പ്പു​വെ​ള്ളം, പ്ര​ള​യ നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്കാ​യി 310 കോ​ടി​യും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ബ​ണ്ട് നി​ര്‍​മാ​ണ​ത്തി​നാ​യി 836 കോ​ടി രൂ​പാ​യും മാ​റ്റിവ​ച്ചി​രു​ന്നു. കു​ട്ട​നാ​ട്ടി​ല്‍ 300 ഓ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ഴും പു​റം​ബ​ണ്ടാ​യി​ട്ടി​ല്ല.

എ​സി ക​നാ​ലി​നാ​യി അ​നു​വ​ദി​ച്ച 80 കോ​ടി രൂ​പ​യി​ല്‍നി​ന്ന് പെ​രു​ന്ന മു​ത​ല്‍ പ​ള്ളാ​തു​രു​ത്തി വ​രെ നീ​ളു​ന്ന ക​നാ​ലി​ന്‍റെ പ​കു​തി ഭാ​ഗം പോ​ലും നി​ല​വി​ല്‍ തു​റ​ക്കാ​നാ​യി​ട്ടി​ല്ല.

2023-24 ബ​ജ​റ്റി​ല്‍ കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ആ​ഴം കൂ​ട്ട​ലി​ന് 137 കോ​ടി, പാ​ട​ശേ​ഖ​ര പു​റം ബ​ണ്ട് നി​ര്‍​മാണ​ത്തി​ന് 100 കോ​ടി കാ​ര്‍​ഷി​ക വി​ക​സ​ന​ത്തി​ന് 17 കോ​ടി, അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് 29 കോ​ടി രൂ​പാ​യും അ​നു​വ​ദി​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ട്ട​നാ​ട്ടു​കാ​ര്‍.

പ​ദ്ധ​തി​ക​ള്‍ പ​ല​തും വ​രു​ന്ന​ത​ല്ലാ​തെ കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. പാ​ക്കേ​ജ് വേ​ണ്ട​ത്ര ഫ​ലം ക​ണ്ടി​ല്ലെ​ങ്കി​ലും ബജ​റ്റി​ലെ പ്ര​ഖ്യാ​പ​നം പ്രാ​വ​ര്‍​ത്തി​ക​മാ​കു​മെ​ന്ന് പ്ര​ത്യാ​ശ​യി​ലാ​ണ് കു​ട്ട​നാ​ട്ടു​കാ​ര്‍.